തൃശൂര്‍: ഏവന്നൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ കര്‍ക്കടകവാവിന് ബലിതര്പ്പണചടങ്ങും ക്ഷേത്രതീര്ത്ഥക്കുള പ്രദക്ഷിണവും പുനരാരംഭിക്കുന്നു. രാവിലെ അഞ്ചുമണിമുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. രാവിലെ 7.30ന് ഭക്തജനങ്ങള്‍ വ്രതശുദ്ധിയോടെ മഹാതീര്ത്ഥക്കുളപ്രദക്ഷിണം ആരംഭിക്കുന്നു. ആഗസ്റ്റ് ഒന്നാം തീയതി വൈകീട്ട് 7മണിക്ക് ക്ഷേത്രാങ്കണത്തില്‍ ചേരുന്ന പൊതയോഗത്തില്‍ ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിന് ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥരെ ക്ഷേത്രഉപദേശകസമിതി കര്‍മ്മശ്രേഷ്ഠ പുരസ്കാരം നല്കി ആദരിക്കും. ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ആര്.ഹരിദാസ്, ഹൈക്കോടതി അഡ്വ. എം.ആര്.നന്ദകുമാര്‍, പേരാമംഗലം സിഐ എം.വി.മണികണ്ഠന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ.ഷീജ, അസി. കമ്മീഷണര്‍ പി.വി.മായ, കുറ്റുമുക്ക് ദേവസ്വം ഓഫീസര്‍ പി.ബി.പ്രസന്ന, തൃശൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി കെ.സി.അനില്‍കുമാര്‍ എന്നിവരാണ് ആദരിക്കപ്പെടുന്നത്. പത്രസമ്മേളനത്തില്‍ ക്ഷേത്രഉപദേശകസമിതി പ്രസിഡണ്ട് എം.എസ്.ശ്രീധരന്, സെക്രട്ടറി എം.എസ്.രാജാറാം, ട്രഷറര്‍ കെ.എ.വിജയന്, വൈസ് പ്രസിഡണ്ട് കെ.ആര്.ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: