ഒല്ലൂര്‍: വലക്കാവ് ക്വാറി വിരുദ്ധ സമരത്തില്‍ കെ.രാജന് എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ച് നടത്തറയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ.ജോര്‍ജ്ജ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മലയോര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ പ്രസംഗിക്കുന്നതിനിടെയാണ് ജോര്‍ജ്ജ് തന്റെ രാജിനാടകീയമായി പ്രഖ്യാപിച്ചത്. ക്വാറിവിരുദ്ധ സമരത്തിന് പിന്തുണപ്രഖ്യാപിച്ചിരുന്ന സിപിഐയും കെ.രാജന് എംഎല്‍എയും അതില്‍ നിന്നും പിന്‍വാങ്ങിയതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ജോര്‍ജ്ജ് യോഗത്തില്‍ അറിയിക്കുകയായിരുന്നു.
നടത്തറയിലെ സിപിഐ പാര്‍ട്ടിപ്രവര്‍ത്തകരില്‍ കുറേപേര്‍ തന്നോടൊപ്പം രാജിവെക്കുന്നതായും ജോര്‍ജ്ജ് അറിയിച്ചു. വലക്കാവില്‍ വനമേളകലിയ്ല പ്രവര്‍ത്തിക്കുന്ന ക്വാറികളും ക്രഷര്‍ യൂണിറ്റുകളും പ്രവര്ത്തിപ്പിക്കാനനുവദിക്കരുതെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഒരുമാസത്തോളമായി രാപ്പകല്‍ സമരം നടത്തുകയാണ്. കളക്ടര്‍ നടപടിയെടുക്കാത്തതിനെതിരെ സര്‍വകക്ഷികളുടെ നേതൃത്വത്തിലാണ് പടിഞ്ഞാറെ കോട്ടയില്‍ നിന്നും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിനോടനുബന്ധിച്ച് കളക്ട്രേറ്റു പടിക്കല്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ജോര്‍ജ്ജ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: