നീലേശ്വരം: ബേക്കല്‍ റിസോഴ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ നിര്‍മ്മിച്ച ഹൗസ്ബോട്ട് പുഴയോരത്ത് നശിക്കുന്നു. നീലേശ്വരം നഗരസഭയിലെ കൊയാമ്പുറം കുറ്റിക്കടവ് പുഴയോരത്താണ് ബോട്ട് നശിച്ചുകൊണ്ടിരിക്കുന്നത്. 25ലക്ഷത്തോളം ചിലവഴിച്ച് നിര്‍മ്മിച്ച ബോട്ട് കരയില്‍ കിടത്തിയിട്ട് 4വര്‍ഷം കഴിഞ്ഞു. മഴയും വെയിലും കൊണ്ട് ബോട്ടിന്റെ മരങ്ങളും മറ്റും ദ്രവിച്ചു. സ്വാകാര്യ വ്യക്തിയുടെ സ്ഥാലം പാട്ടത്തിനെടുത്താണ് ബോട്ട് കരയ്ക്കുകയറ്റിവെച്ചത്. ഇപ്പോള്‍ സ്ഥലവാടക ഉടമക്ക് കിട്ടുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്. ഒരു വര്‍ഷത്തിലധികമായി സ്ഥല വാടക നല്‍കുന്നില്ലെന്ന് സ്ഥലമുടമ പറയുന്നു.
അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ഹൗസ്ബോട്ടിന്റെ അകത്തുള്ള മുറികളും മറ്റും പൊട്ടിപ്പൊളിഞ്ഞു. ബോട്ടിന്റെ എഞ്ചിന് എടുത്തുമാറ്റിയ നിലയിലാണ്. ഈ ബോട്ട് സ്വകാര്യവ്യക്തിക്ക് വാടകക്ക് നല്‍കിയതായും പറയുന്നു.
കോട്ടപ്പുറത്ത് വിനോദ സഞ്ചാരികള്‍ക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ബിആര്‍ഡിസി ആദ്യം നിര്‍മ്മിച്ച ഹൗസ്ബോട്ടാണ് വകുപ്പിന്റെ അനാസ്ഥമൂലം നശിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ബിആര്‍ഡിസി വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: