തൃശൂര്‍:പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ധതി ഫണ്ട് ധനവകുപ്പിന്റെ അനാസ്ഥ കാരണം ചെലവഴിക്കാതെ കിടക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ 1524 വീടുകള്‍ക്കായുള്ള 5 കോടി രൂപയാണ് ധനവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസമായി പിന്‍വലിക്കാനാകാതെ കിടക്കുന്നത്. സംസ്ഥാനത്തെ പതിനായിരകണക്കിന് ഭവനരഹിരായ ഗുണഭോക്താക്കള്‍ വീട് പണിയാന്‍ സാധിക്കാതെ സാഹചര്യത്തിലാണ്.
3 ലക്ഷം രൂപയാണ് പട്ടികജാതിക്കാരനായ ഗുണഭോക്താവിന് വീടുവെയ്ക്കാന്‍ നല്‍കുന്നത്. എന്നാല്‍ ഒരുമാസം 25 ലക്ഷം രൂപ മാത്രമേ ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ പാടുള്ളു എന്ന ധനവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭവനനിര്‍മ്മാണ പദ്ധതിയുടെ ഫണ്ട് വിതരണം ചെയ്യാന്‍ കാലതാമസം നേരിടുകയാണ്.പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവനനിര്മ്മാണത്തിനനുവദിച്ച ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിക്കാന്‍ ധനവകുപ്പ് നിലവിലുള്ള ഉത്തരവില്‍ ഇളവ് നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
ധനകാര്യ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീട് അനുവദിക്കാന്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് ഭവനരഹിതരായ കുടുംബങ്ങള്‍. ഉത്തരവില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷാജുമോന്‍ വട്ടേക്കാട് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് െഎസക്കിന് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: