അവാര്‍ഡുമായി മിജോ ജോസ്
ഇരിങ്ങാലക്കുട: ശബ്ദമില്ലാത്തവരുടെ സൗഹൃദവും അവരുടെ സന്തോഷവും, സങ്കടവുമെല്ലാം ചേര്‍ത്തൊരുക്കിയ ഹ്രസ്വചിത്രങ്ങള്‍ക്ക് മൂന്ന് അംഗീകാരങ്ങള്‍. കോയമ്പത്തൂരില്‍ നടന്ന നാലാമത് ഇന്റര്‍നാഷണല്‍ ഡെഫ് ഫിലിം ഫെസ്റ്റിവല്‍ 2015 ല്‍ മൂന്ന് പുരസ്ക്കാരങ്ങള്‍ നേടിയത്. ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നവരും, അതിന്റെ പിന്നണി പ്രവര്‍ത്തകരെല്ലാം കേള്‍വിക്കുറവുള്ളവരും, സംസാരശേഷി ഇല്ലാത്തവരുമാണെന്നുള്ളതാണ് ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്.
ഇരിങ്ങാലക്കുട സ്വദേശി ആലപ്പാട്ട് മിജോ ജോസും സുഹൃത്തുക്കളുമാണ് തങ്ങളുടെ വൈകല്യങ്ങളെ മറികടന്ന് പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവര്‍ ഒരുക്കിയ രണ്ടുചിത്രങ്ങള്‍ ഡെഫ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടി. അഞ്ചുമിനിറ്റ് കാറ്റഗറിയില്‍ വാട്ട്സ് അപ്പ് എന്ന ചിത്രവും, 30 മിനിറ്റ് കാറ്റഗറിയില്‍ വിഷുസിനം എന്നി ചിത്രവും മൂന്നാം സ്ഥാനം കരസ്ഥമാക്കി ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. ഇതിനുപുറമെ ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതിന് മികച്ച എഡിറ്റര്‍ പുരസ്ക്കാരവും മിജോയെ തേടിയെത്തി. സംസ്ക്കാരിക്കാത്തവരുടെ ഈ കൂട്ടായ്മയില്‍ അല്‍പ്പമെങ്കിലും സംസാരിക്കാന്‍ കഴിയുന്നത് മിജോയ്ക്ക് മാത്രം. കേള്‍ക്കണമെങ്കില്‍ എല്ലാവര്ക്കും ഇയര്‍ ഫോണിന്റെ സഹായം വേണം.
രണ്ട് ചിത്രങ്ങളുടെ കഥയും, തിരക്കഥയും, സംവിധാനവും ചെയ്ത മിജോ സുഹൃത്തുക്കളോടൊപ്പം അവയില്‍ അഭിനയിക്കുകയും ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുകയും ചെയ്തു. മിജോയുടേയും സുഹൃത്തുക്കളുടേയും വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ നിന്നാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ചാലക്കുടി, കാലടി, ഒല്ലൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മിജോ പറഞ്ഞു. ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ ഏറെ ആത്മവിശ്വാസം പകരുന്നുണ്ടെന്നും ഇനിയും നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയും ഈ സംഘത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: