പരപ്പനങ്ങാടി: ഓവര്‍ ബ്രിഡ്ജ് ഇറങ്ങി കോഴിക്കോട്-ചമ്രവട്ടം റോഡിലേക്കിറങ്ങുന്ന ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുന്നത് ഒരു ടാര്വീപ്പയാണ്. ദീര്‍ഘദൂര യാത്രക്കാരുടെ എളുപ്പവഴിയായ കോഴിക്കോട്-ചമ്രവട്ടം-ഗുരുവായൂര്‍-എറണാംകുളം പാതയില്‍ ഇതുമൂലം എപ്പോഴും ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഓവര്‍ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടത്തെ ടാറിംഗ് പൊളിച്ചു കളഞ്ഞ് ഇന്റര്‍ലോക്ക് പതിപ്പിക്കാന്‍ തീരുമാനിച്ചത്. ഇവിടെ ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാത്രിയാത്രാ വാഹനങ്ങള്‍ പലതും കറുത്ത ടാര്‍ വീപ്പ കാണാതെ ഇടിച്ച് തെറുപ്പിച്ച് അപകടമുണ്ടാക്കുന്നതാണ് ഇപ്പോഴുത്തെ പ്രധാന പ്രശ്നം. പരപ്പനങ്ങാടിയിലെ പ്രധാന ജംഗ്ഷനായ ഇവിടെ ദിശാസൂചക ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. തിരക്കേറിയ ജംഗ്ഷനായിട്ടും ഒരു ഹോംഗാര്‍ഡിന്റെ സേവനം പോലും ലഭ്യമല്ല. അടുത്തിടെ നഗരസഭ ബോര്‍ഡ് കമ്മറ്റി ട്രാഫിക്ക് ഐലന്റ് നിര്‍മ്മിക്കാനുള്ള അപേക്ഷ പിഡബ്ല്യൂഡിക്ക് കൈമാറിയിട്ടും അനുകൂല തീരുമാനമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: