ഗുരുവായൂര്‍ നഗരത്തിലെ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഗുരുവായൂരിലെ പൊതുപ്രവര്ത്തകന് വത്സന് താമരയൂര്‍ ഡബ്ബ ഉരുട്ടി പ്രതിഷേധിക്കുന്നു.
ഗുരുവായൂര്‍: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ, ടാര്‍ ഡബ്ബ ഉരുട്ടി ഒറ്റയാള്‍ സമരം. ഗുരുവായൂരിലെ പൊതുപ്രവര്ത്തകന് വത്സന് താമരയൂരാണ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ടാറിന്റെ കാലിയായ ഡബ്ബ ഉരുട്ടിക്കൊണ്ട് നഗരപ്രദക്ഷിണം ചെയ്തത്. ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ നിന്ന് ആരംഭിച്ച് നഗരംചുറ്റി പടിഞ്ഞാറെനടയില്‍ തന്നെ സമരം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: