തൃശൂര്‍: ശക്തന് നഗര്‍ ബസ് സ്റ്റാന്റില്‍ ബസ്സിനുള്ളില്‍ അജ്ഞാത മൃതദേഹം. കേടുവന്ന് മാസങ്ങളായി നിര്‍ത്തിയിട്ടിരുന്ന പഴയ ബസ്സിനുള്ളിലാണ് നാല് ദിവസം പഴക്കംതോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ സമീപത്ത് ജോലിചെയ്യുകയായിരുന്ന കോര്പ്പറേഷന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആരുടേതാണെന്നോ എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: