വടക്കാഞ്ചേരി: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പള്ളിമണ്ണ ശിവക്ഷേത്രത്തില്‍ മുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ പുനരാരംഭിക്കുവാന്‍ ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണറുടെ ഉത്തരവ്. ക്ഷേത്രത്തിലെ ബലിക്കടവിലേക്ക് പോകുന്നവഴി തര്‍ക്കം മൂലം അന്തിമ തീരുമാനത്തിലെത്തുന്നതുവരെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണമെന്നായിരുന്നു നേരത്തെ ഉത്തരവുണ്ടായിരുന്നത്. ഇതിനെതിരെ ക്ഷേത്രോപദേശകസമിതി കോടതിയെ സമീപിച്ചിരുന്നു.
സ്ഥലമാഹാത്മ്യത്താല് കാശിക്കും തിരുനെല്ലിക്കും സമാനമാണിവിടമെന്ന് വിശ്വാസികള്‍ കരുതുന്നു. അതിനാല്‍ ബലിതര്‍പ്പണം മുടങ്ങിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് പുനരാരംഭിക്കുന്നതിന് നിയമതടസ്സം എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് തിരുവില്വാമല അസി.കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനെ രേഖാമൂലം അറിയിച്ചപ്പോള്‍, ദേവസ്വം ബോര്‍ഡ് ഇതില്‍ കക്ഷിയല്ലെന്നും ബോര്‍ഡിനെതിരെ ഉത്തരവുകളോ കേസുകളോ ഉണ്ടായിട്ടില്ലെന്നും മറുപടി നല്കി. ഇതിനെത്തുടര്‍ന്നാണ് ബലിതര്‍പ്പണം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് രണ്ടിന് നടക്കുന്ന ബലിതര്‍പ്പണത്തിന് കണിമംഗലം കേശവന് ഇളയത്, മിണാലൂര്‍ മൈമ്പിള്ളി ഇല്ലത്ത് മുരളീധരന് ഇളയത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. അന്നേദിവസം അഷ്ടദ്രവ്യ ഗണപതിഹോമം, ഭഗവദ്സേവ, ആനയൂട്ട്, ഇല്ലംനിറ, ഔഷധസേവ എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: