തൃശൂര്‍: അന്ധനായ ലോട്ടറി വില്പനക്കാരന്റെ ടിക്കറ്റുകളും പണവും മൊബൈല്ഫോണുമടങ്ങുന്ന ബാഗ് മോഷ്ടാവ് കവര്‍ന്നു. മണ്ണുത്തി ചിറക്കാക്കോട് പാണ്ടിപ്പറമ്പ് സെയ്ദുമുഹമ്മദിന്റെ (70) ബാഗാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. തൃശൂര്‍ താലൂക്ക് ഓഫീസ് വളപ്പിനകത്തെ മിനി സിവില്‍ സ്റ്റേഷന്റെ പൊതുജനങ്ങള്‍ക്കായുള്ള ബാത്ത് റൂമില്‍ നിന്നാണ് ഇവ കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടത്. 3600 രൂപയുടെ ടിക്കറ്റും 3870 രൂപയും മൊബൈലുമാണ് ബാഗിലുണ്ടായിരുന്നതെന്ന് ഈസ്റ്റ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ബാത്ത് റൂമിന് കുറ്റിയില്ലാത്തതിനാല്‍ വാതില്‍ ചാരിയിട്ടിരിക്കുകയായിരുന്നു. ഇത് തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: