തൃശൂര്‍: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന് അനധികൃത സമ്പാദ്യമെന്ന് വ്യക്തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. വരുമാനത്തെക്കാള്‍ മൂന്നിരട്ടിയിലധികം സൂരജ് സമ്പാദിച്ചതായും, കൂടുതല്‍ അന്വേഷണങ്ങളും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ലോകായുക്തക്ക് സമര്‍പ്പിച്ചു.
പൊതുപ്രവര്‍ത്തകനും, മലയാളവേദി പ്രസിഡണ്ടുമായ ജോര്‍ജ്ജ് വട്ടുകുളത്തിന്റെ ഹരജിയില്‍ വിജിലന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തൃശൂരില്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ 27ലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കിയതില്‍ കോടികളുടെ സമ്പാദ്യം കണ്ടെത്തിയതില്‍, ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് വരുമാനത്തിന്റെ മൂന്നിരട്ടി സ്വത്ത് സമ്പാദിച്ചിരിക്കുന്നതായും ചൂണ്ടിക്കാട്ടി സൂരജിനെ പ്രോസിക്യൂട്ട് ചെയ്യന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കെയാണ്, വന്‍ കýെത്തലുകളടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും, മാംഗഌരിലുമാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുള്ളത്.ഇവിടങ്ങളിലെല്ലാം ഭാര്യയുടെയും മൂന്നു മക്കളുടെയും പേരില്‍ ഭൂമിയും ഫഌറ്റുകളുമുý്. ആറ് ആഡംബര കാറുകളുമുണ്ട് കൂടാതെ മകന്റെ പേരില്‍ മംഗലാപുരത്ത് വേറൊരു ആഡംബര ഫഌറ്റും. കൊച്ചിയില്‍ സ്വന്തം പേരില്‍ കോടികള്‍ വില മതിക്കുന്ന ഭൂമിയും ഗോഡൗണുമുള്ളതായും കýെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 22.62 ലക്ഷം രൂപയും, 1513 യു.എസ് ഡോളറും, സിംഗപൂര്‍ ഡോളറും കണ്ടെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനില്‍ വിവിധ ടെýറുകളില് ക്രമക്കേട് നടത്തിയതായും കണ്ടെത്തിയിട്ടുണണ്ട്. വിവിധ പരാതികളിലായി എറണാകുളം കോടതികളില്‍ കേസ് നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷത്തെ സൂരജിന്റെ വരുമാനത്തെയും ഈ കാലയളവില്‍ സമ്പാദിച്ച സ്വത്തുക്കളെയും കുറിച്ചാണ് വിജിലന്‍സ് പരിശോധിച്ചത്.വ്യക്തമായ തെളിവുകളുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് സസ്പെന്‍ഷനിലായ സൂരജിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസും രജിസ്റ്റര്‍ ചെയ്തു. സിഡ്കോയില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ സൂരജിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതുവരെ സൂരജിന്റെ സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ആവശ്യമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ടി.ഒ. സൂരജിനെതിരായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങാനിരിക്കുകയാണ് വിജിലന്‍സ്. വിജിലന്‍സ് കോടതികളില്‍ ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടികള്‍ നടക്കുന്നതിനാല്‍ ലോകായുക്തയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്തക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: