തൃശൂര്‍: ശ്രീരാമന് മാനവികതയുടേയും സാമൂഹ്യസമരസതയുടേയും പ്രതീകമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ വി.കെ.വിശ്വനാഥന് പറഞ്ഞു. ആഗസ്റ്റ് 16ന് രാമായണ മാസ സമാപനത്തോടനുബന്ധിച്ച് തൃശൂരില്‍ നടക്കുന്ന രാമായണ ഫെസ്റ്റിന്റെ സ്വാഗതസംഘം രൂപീകരണയോഗം സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ശ്രീരാമന് ഉദാത്തമായ മാതൃകയാണ്. ഭേദഭാവനനകളില്ലാതെ എല്ലാവരേയും തുല്യരായികണ്ടയാളാണ് ശ്രീരാമന്.
പ്രാന്തസഹകാര്യവാഹ് പി.എന്‍.ഈശ്വരന്, ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍, ഐ.ആര്.അശോകന്, പാര്‍വതി രാമചന്ദ്രന്, അഡ്വ. ബി.ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. 101 അംഗ സ്വാഗതസംഘത്തിന്റെ ചെയര്‍മാനായി സി.കെ.മേനോനെയും, ജനറല്‍ കണ്‍വീനറായി ബി.ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു. 16ന് രാവിലെ 10ന് തൃശൂര്‍ റീജ്യണല്‍ തീയേറ്ററില്‍ ആരംഭിക്കുന്ന രാമായണം ഫെസ്റ്റിനോടനുബന്ധിച്ച് കവിസമ്മേളനം, രാമായണം ക്വിസ്, രാമായണവിരുന്ന്, സംഗീതസംവിധായകന് വിദ്യാധരന്‍മാസ്റ്റര്‍, വൈക്കം വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ നടക്കുമെന്ന് ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: