തൃശൂര്‍: കൈപ്പറമ്പില്‍ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരമായ ചൂണ്ടല്‍ അകംപാടം പൂക്കോട്ടില് മോഹനന് മകന് ഷനോജ് (31), ചൂണ്ടല്‍ വടക്കുംമുറി ചൂണ്ടല്‍ വീട്ടില്‍ രവി മകന് ഷിബിന്‍ (21) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. സുല്‍ത്താല്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് ഇടിച്ചത്. പരിക്കേറ്റ ഇരുവരേയും അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ തകര്‍ന്നതിനാല്‍ തുടക്കത്തില്‍ തിരിച്ചറിയാന്കഴിഞ്ഞില്ല. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: