തൃശൂര്‍: ദാനശീലം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍. സമര്‍പ്പണമാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. പുതിയ തലമുറ ഇത് ഉള്‍ക്കൊള്ളണമെന്നും സ്വാമി അഭിപ്രായപെട്ടു. മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തില്‍ വ്യാസഗിരി ഹിന്ദ് നവോത്ഥാന്‍ പ്രതിഷ്ഠാനവും, നാരായണാശ്രമ തപോവനവും,കേച്ചേരി മേഖല ക്ഷേത്ര ധര്‍മ്മ പരിപാലനസമിതിയും ചേര്‍ന്നൊരുക്കിയ 31-ാമത് അന്ന വസ്ത്രദാനസത്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമിജി.
കേച്ചേരി മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ 33 ഗ്രാമങ്ങളില്‍ നിന്നായി 700 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് അരിയും വസ്ത്രവും പ്രസാദവും നല്കി. ചടങ്ങില്‍ പ്രൊഫ: വി ടി രമ (കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃവിഭാഗം അധ്യക്ഷ) മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ഹരിദാസന് പിള്ള (ഡയറക്ടര്‍, നാഷണല്‍ ഹെറിറ്റേജ് സെന്റര്‍ ) അദ്ധ്യക്ഷനായി, ബ്രഹ്മര്‍ഷി ദേവപാലന്, സ്വാമി ശങ്കരാനന്ദസരസ്വതി, സ്വാമി ശുദ്ധാനന്ദസരസ്വതി, പൂനെ ദസറെ, തുടങ്ങിയവര്‍ ദ്രവ്യങ്ങള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു. ബാബുരാജ് കേച്ചേരി (ഭാഗവതസത്രസമിതി ജോയിന്റ് സെക്രട്ടറി) പി.ബി. ഇന്ദിരാദേവിടീച്ചര്‍, (എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍) വേണു കൈപറമ്പ്(പഞ്ചായത്ത് മെമ്പര്‍ ) പി.ലക്ഷ്മികുട്ടിടീച്ചര് (മാതൃസമിതി സെക്രട്ടറി) എം.ഡി. രാജീവ് (വിധവ ക്ഷേമസംഘം രക്ഷാധികാരി), പി.എസ്. മുരളിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വിതരണത്തിന് വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളായ ചന്ദ്രശേഖരന് പുതുശ്ശേരി, പ്രഭാകരന് ആണ്ടപറമ്പ്,അജയന് എടക്കളത്തൂര്‍, സുദര്ശനന് പൊന്മല, രഞ്ജിത് പയ്യൂര്‍, കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ധര്മ്മസേവകരായി.തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ബൈക്ക് റോഡിലെ കുഴിയില്‍ വീണ് മരണപ്പെട്ട ദാനസത്ര ധര്മ്മസേവകന് കൊള്ളന്നൂര്‍ പ്രസാദിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: