കോഴഞ്ചേരി: കോഴഞ്ചേരിയില്‍ ഗതാഗത പരിഷ്ക്കരണങ്ങള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യം ശക്തം. വിവിധ സംഘടനകള്‍ ഗതാഗത പരിഷ്ക്കരണത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഗതാഗത പരിഷ്ക്കരണ അവലോകനയോഗം ചേരുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്.
ഗതാഗത പരിഷ്ക്കരണ പദ്ധതി പുന:പരിശോധിക്കണമെന്ന് ബിഎംഎസ് മേഖലാ കമ്മിറ്റി. കോഴഞ്ചേരിയിലെ ട്രേഡ് യൂണിയനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ പങ്കെടുക്കേണ്ട ട്രാഫിക്ക് പരിഷ്ക്കരണ അവലോകന യോഗത്തില്‍ പല സംഘടനകളേയും അറിയിക്കാതെ സംഘടനകളുടെ പേരിനൊപ്പം വ്യക്തികളുടെ പേരും ഒപ്പുകളും ചേര്‍ത്ത് ട്രാഫിക്ക് പരിഷ്കരണ കമ്മിറ്റികൂടി തീരുമാനമെടുത്തതായി പരാതി.
കോഴഞ്ചേരി ബിഎംഎസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധവും പഞ്ചായത്ത് പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റിന് പരാതിയും നല്കി. ബിഎംഎസിന് വേണ്ടി പങ്കെടുത്തു എന്ന് പറയുന്നവര്‍ സംഘടനയുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ലാത്തവരാണെന്ന് പഞ്ചായത്ത് രേഖകള്‍ പരിശോധിച്ച ശേഷം ജില്ലാ പ്രസിഡന്റ് വി.ജെ.ശ്രീകാന്ത്, മേഖലാ പ്രസിഡന്റ് കെ.കെ.അരവിന്ദന്, പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശ്, മോട്ടോര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത്, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തിരമായി ട്രാഫിക്ക് അവലോകന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് പ്രശ്ന പരിഹാരത്തിനുവേണ്ട നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിഎംഎസ് ഭാരവാഹികള്‍ പറഞ്ഞു.
ഇപ്പോള്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കാരം യാതൊരുവിധ പരിഹാരങ്ങളും ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ലെന്ന് കോഴഞ്ചേരി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കില്‍ നിന്നും മനസ്ിലാക്കുന്നത്. പഞ്ചായത്ത് ഭരണം ചില വ്യക്തികളുടെ നിയന്ത്രണത്തിലും അവരുടെ താല്പര്യങ്ങളും മുന്‍നിര്‍ത്തിയാണ് എന്ന് നേരത്തെമുതല്‍ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: