ചാലക്കുടി:കേരളത്തില്‍ ആത്മീയതിയിലൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് പറഞ്ഞു.കൊരട്ടിയില്‍ സമത സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നവോത്ഥാന ചിന്താഗതികള്‍ ജനങ്ങള്‍ക്ക് കൈമാറിയിരുന്ന വായനാശാലകള്‍,സംഘടനകള്‍ എന്നിവ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായതാണ് ഇന്നത്തെ സാമൂഹ്യ അപചയത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് എ.എ.ബിജു അദ്ധ്യഷത വഹിച്ചു.ബി.ഡി.ദേവസി എംഎല്‍എ, മുഖ്യാതിഥിയായിരുന്നു. കവി മുരുകന് കാട്ടാക്കട ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഷിജു,പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്,ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആര്.സുമേഷ്,പി.എസ്.മനോജ് ,വിനിത ചോളയാര് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ മുടിയേറ്റ് കലാകാരന് വാരണാട്ട് നാരായണ കുറുപ്പ്,ശില്‍പ്പികളായ എന്‍.ടി.പോളി,സാമുവല്‍ വര്‍ഗ്ഗീസ്,സാഹിത്യകാരന് പി.കെ.ശിവദാസ്, ഗായകന് കലാഭവന്‍ ഡെന്‍സന്‍,കവി ജോയ് ജോസഫ് ആച്ചാണ്ടി,ചെണ്ട വിദ്വാന് രാമനാശാന് തുടങ്ങിയവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: