കുന്നംകുളം: സഹകാര്‍ഭാരതി തലപ്പിള്ളി താലൂക്ക് സമ്മേളനവും കുന്നംകുളം മുനിസിപ്പാലിറ്റി അക്ഷയശ്രീ രൂപീകരണവും നടന്നു. കുന്നംകുളം തലക്കോട്ടുകര ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സഹകാര്‍ ഭാരതി താലൂക്ക് പ്രസിഡണ്ട് പി.രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങോട് പൂമുള്ളിമന നാരായണന് നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. കെ.വി.ഷാജി, കെ.വി.ജയകൃഷ്ണന്, ഐ.ആര്.വിജയന്, പ്രകാശന്, പ്രസാദ് കാക്കശ്ശേരി, സുരേഷ്, രാഖി സുരേഷ്, കെ.കെ.മുരളി, ടി.സുരേഷ്, ടി.വി.രമേഷ്, എം.വി.ഉല്ലാസ്, അഡ്വ. കെ.കെ.അനീഷ്കുമാര്‍, രാജേഷ് കെ.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
കടവല്ലൂര്‍: സഹകാര്‍ ഭാരതി കടവല്ലൂര്‍ പഞ്ചായത്ത് സമ്മേളനം ജില്ലാപ്രസിഡണ്ട് ഐ.ആര്.വിജയന് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന മുഖ്യാതിഥിയായിരുന്നു. കെ.വി.ഷാജി, കെ.വി.ജയകൃഷ്ണന്, ടി.വി.സുബ്രഹ്മണ്യന്, വി.രാജേഷ്, പ്രഭാത് മുല്ലപ്പിള്ളി, അനീഷ്കുമാര്‍, സുരേഷ്, വിനി പ്രദീപ്, പി.രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: