തിരുവില്വാമല: തിരുവില്വാമല ആശുപത്രി-പാമ്പാടി റോഡില്റോയല് റസിഡന്‍സിക്കു സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യവും, മലിനജലവും കെട്ടി വര്‍ഷങ്ങളോളമായി കെട്ടിനില്‍ക്കുകയാണ്. ഗവ. ആശുപത്രിക്ക് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള ഈ അന്തരീക്ഷം ആരോഗ്യവകുപ്പോ, ഗ്രാമപഞ്ചായത്തോ കണ്ടില്ലെന്ന് നടിക്കുകയാണ്. തന്മൂലം മഴക്കാലമായതോടെ കൊതുകുകള്‍ പെരുകിയും ദുര്‍ഗന്ധം വമിച്ചും യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ പകര്‍ച്ചവ്യാധിയുടെ ഭീതിയും സമീപവാസികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: