തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം പോര്‍ക്കുളം പ്രിയദര്‍ശിനി ഹാളില്‍ ഇന്നുമുതല്‍ 28 വരെ വിവിധ ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും സംഘടിപ്പിക്കും.
ഇന്നു രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.എം. നാരായണന് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.എ. ജ്യോതിഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങള്‍, പഞ്ചായത്ത് മെംബര്‍മാര്‍, ഫീല്‍ഡ് പബ്ലിസിറ്റി അസി. ഡയറക്ടര്‍മാരായ ജോര്‍ജ് മാത്യു, കെ.എ. ബീന, എക്സിബിഷന് ഓഫീസര്‍ എല്‍.സി. പൊന്നുമോള് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടികളുടെ ഭാഗമായി സ്ത്രീ സുരക്ഷ-സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍, സാമൂഹ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, കരിയര്‍ ഗൈഡന്‍സ് എന്നിവയെക്കുറിച്ച് ക്ലാസുകള്‍, നാട്ടന്‍പാട്ട് മേള, പ്രശ്നോത്തരി തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 28ന് കാന്‍സറിനെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടക്കും. പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: