തൃശൂര്‍: മുണ്ടശ്ശേരി സ്മാരക സമിതി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ 113-ാം ജന്മജയന്തിയോടനുബന്ധിച്ച് സെമിനാറും കവിസമ്മേളനവും സംഘടിപ്പിച്ചു. നിരൂപണരംഗത്ത് മുഖം നോക്കാതെയുള്ള വിമര്‍ശനരീതി മുണ്ടശ്ശേരിക്കു മാത്രം സ്വായത്തമായിരുന്നെന്നും കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞിരുന്ന നിര്‍ഭയനായിരുന്നു അദ്ദേഹമെന്നും സെമിനാര്‍ വിലയിരുത്തി.
സമിതി ചെയര്‍മാന്‍ ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചയോഗം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയര്‍പേഴ്‌സണ്‍ എം.പത്മിനിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.തോളൂര്‍ ശശിധരന്‍, ടി.വി.ചന്ദ്രമോഹന്‍, സി.ആര്‍.ദാസ്, എസ്.അരുണ്‍, കെ.എം.സിദ്ധാര്‍ത്ഥന്‍മാസ്റ്റര്‍, അഡ്വ. കുഞ്ഞുമോള്‍, വര്‍ഗീസ്, രവി പുഷ്പഗിരി തുടങ്ങിയവര്‍ സംസാരിച്ചു.കവിസമ്മേളനം പ്രൊഫ. പുന്നയ്‌ക്കല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എസ്.അരുണ്‍ മോഡറേറ്ററായിരുന്നു.
ഷീല മലാക്ക, പവിത്രന്‍ ചെമ്പൂക്കാവ്, എസ്.എന്‍.പുരം വാമദേവന്‍, വി.വിശ്വനാഥന്‍ നമ്പ്യാര്‍, എടത്ര ജയന്‍, ആര്‍.കെ.തയ്യില്‍, ഉണ്ണികൃഷ്ണന്‍ പുലരി, പോള്‍ എ. തട്ടില്‍, വാലത്ത് മധുക്കര, അബൂബേക്കര്‍ പാവറട്ടി, ഗോവിന്ദന്‍ പൂണത്ത്, ഗോപാലകൃഷ്ണന്‍ ഒല്ലൂക്കര, ഭഗീരഥന്‍മാസ്റ്റര്‍, ലാസര്‍ പുളിക്കന്‍, ദിലീപ് പുന്നശ്ശേരി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: