തിരുവല്ല: കറ്റോട് പമ്പ് ഹൗസിലെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. തിരുവല്ല, ചങ്ങനാശ്ശേരി നഗരസഭകളിലെ കുറെ പ്രദേശങ്ങളിലും നെടുമ്പ്രം, കടപ്ര, നിരണം, പെരിങ്ങര, കുറ്റൂര്‍ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും കുട്ടനാട് താലൂക്കിലുമെല്ലാം കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നോടെ കുടിവെള്ള വിതരണം പൂര്‍ണ്ണമായി പുനസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍. കറ്റോട് പമ്പ് ഹൗസില്‍ 250വീതം കുതിരശക്തിയുള്ള രണ്ടു പമ്പുകളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച രണ്ട് പമ്പുകളും ഒരേസമയം പ്രവര്‍ത്തിച്ചപ്പോള്‍ ട്രാന്‍സ്ഫോര്‍മറിന്റെ തകരാറിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചു. പമ്പിംഗും മുടങ്ങി. ഇപ്പോള്‍ രണ്ടു പമ്പുകളും ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: