തിരുവല്ല: അടുത്തമാസം 20 ന് നടക്കുന്ന നീരേറ്റുപുറം ടൂറിസം ജലമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 32 കളിവളളങ്ങള്‍ ഇത്തവണ മേളയില്‍ പങ്കെടുക്കും. ആറന്മുള വഞ്ചിപ്പാട്ട് മല്‍സരം, ദുശ്യ അലങ്കാര ഘോഷയാത്ര, അത്തപ്പൂക്കള മല്‍സരം, പാചക മല്‍സരം എന്നിവ മേളയുടെ ഭാഗമായി നടക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ: പി.ജെ കുര്യന്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്(മുഖ്യ രക്ഷാധികാരികള്‍), ആന്റോ ആന്റണി എം.പി, തോമസ് ചാണ്ടി എം.എല്‍.എ, കൊടികക്ുന്നില് സുരേഷ് എം.പി, സി.കെ സദാശിവന്(രക്ഷാധികാരികള്‍), മണിക്കുട്ടന് നമ്പൂതിരി, ഏ.ജെ രാജന്, വര്‍ക്കി ഏബ്രഹാം, ആര്.കെ കുറുപ്പ്, ശശിധരന് നായര്‍(സഹ രക്ഷാധികാരികള്‍), ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍(ചെയര്മാന്), ആലപ്പുഴ എഡിഎം എം.കെ കബീര്‍(വൈസ് ചെയര്മാന്), റെജി ഏബ്രഹാം(പ്രസിഡന്റ്), പ്രകാശ് പനവേലി(ജനറല്‍ സെക്രട്ടറി), റ്റോഫി കണ്ണാറ(ജനറല്‍ കണ്‍വീനര്‍), ബാബു വലിയവീടന്‍(വൈസ് പ്രസിഡന്റ്), ജോജി ജെ വൈലോപ്പളളി( ചീഫ് കോ-ഓര്‍ഡിനേറ്റര്‍), പ്രസാദ് തോട്ടുകടവില്‍(ജനറല്‍ ക്യാപ്റ്റന്‍), ആനന്ദന് നമ്പൂതിരി(കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍), പി.എസ.് മുരളീധരന് നായര്‍(ചീഫ് എഡിറ്റര്‍) എസ്.എം ഇക്ബാല്‍ (റേസ് കണ്‍വീനര്‍), എസ്.സുധാകരന്(പൊഡക്ഷന്‍ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്കുന്ന കമ്മിറ്റി ജലമേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: