കാഞ്ഞങ്ങാട്: ആധാരം എഴുതി വാങ്ങുന്ന ആള്‍ക്കും ആധാരം എഴുതിക്കൊടുക്കുന്ന ആള്‍ക്കും സ്വയം ആധാരം തയ്യാറാക്കാമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, വര്‍ദ്ധിപ്പിച്ച മുദ്രവില പിന്‍വലിക്കുക, തൊഴില്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷന് ജില്ലാ പ്രത്യേക കണ്വെന്ഷന് സര്‍ക്കാറിനോടാവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന കണ്വെന്ഷന് കെ.കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ അധ്യക്ഷത വഹിച്ചു. വി.ബി.സത്യനാഥ്, ടി.കെ.രാജന്, ജോസ് സെബാസ്റ്റിയന്, ബഷീര്‍വെള്ളിക്കോത്ത്, ബങ്കളം കുഞ്ഞികൃഷ്ണന്, കെ.ജെ.ക്ലമന്റ്, വി.ശങ്കരന് നമ്പൂതിരി, വി.മാധവന് നായര്‍, ബി.ദിവാകരന്, പി.ആര്.കുഞ്ഞിരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: