തൃശൂര്‍: മൂല്യബോധമുള്ളതൊഴിലാളികളെ സൃഷ്ടിക്കുന്നതിനാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ടും ഇഎസ്ഐ കോര്പ്പറേഷന് കേന്ദ്രബോര്‍ഡ് അംഗവുമായ വി.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രവര്‍ത്തന മേഖലയെ ശക്തിപ്പെടുത്തി മൂല്യശോഷണം ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖല വൈസ് പ്രസിഡണ്ട് എം.എം.വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. എം.എ.ചക്രപാണി, കെ.എന്‍.വിജയന്, പി.എസ്.സഹദേവന്, ജയന്കോലാരി, കെ.എസ്.ഷണ്മുഖന് സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: ബിഎംഎസ് സ്ഥാപനദിനം മേഖലയിലെ അമ്പത് കേന്ദ്രങ്ങളില്‍ ആഘോഷിച്ചു. മിനി സിവില്‍സ്റ്റേഷനുമുന്നില്‍ വൈസ് പ്രസിഡണ്ട് കെ.ജി.ശശിധരന് പതാക ഉയര്‍ത്തി. മേഖല സെക്രട്ടറി കെ.ബി.ജയശങ്കര്‍, ഇ.കെ.ഉമേഷ്, അനില്‍കുമാര്‍, കെ.ഡി.സുരേഷ്, കെ.പി.ഉണ്ണികൃഷ്ണന് നേതൃത്വം നല്കി. വൈകീട്ട് നടന്ന തൊഴിലാളി സംഗമം സംസ്ഥാന സമിതി അംഗം ടി.സി.സേതുമാധവന് ഉദ്ഘാടനം ചെയ്തു. കെ.ബി.ജയശങ്കര്‍, എ.എസ്.രാധാകൃഷ്ണന്, കെ.രജീഷ്, ഇ.കെ.ഉമേഷ് എന്നിവര്‍ സംസാരിച്ചു.
കുഴൂര്‍: ബിഎംഎസ് കുഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളി കുടുംബസംഗമം ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജി.ശശിധരന് ഉദ്ഘാടനം ചെയ്തു. തൊഴിലാളി ശക്തി സമൂഹനന്മക്ക് എന്ന വിഷയത്തില്‍ പ്രഭാഷണവും ഉണ്ടായിരുന്നു. മേഖല പ്രസിഡണ്ട് പി.കെ.ഗോപിദാസ്, സെക്രട്ടറി കെ.ജി.അനില്‍, എം.കെ.ചന്ദ്രന്, കെ.ജി.സരോജിനി, സുമ സുധാകരന്, മുകുന്ദന്, എം.എസ്.സുനില്‍, കെ.പി.ഷാജി എന്നിവര്‍ സംസാരിച്ചു. എം.കെ.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ നടന്ന സ്ഥാപനദിനാഘോഷം ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ശശികുമാര്‍ മങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.മധു, എ.വി.അജിത് സംസാരിച്ചു.
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ബിഎംഎസ്ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമന് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മേഖലാ പ്രസിഡന്റ് വി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സേതു തിരുവെങ്കിടം, വി.സി.സുനില്‍കുമാര്‍, സുനില്‍ ഓടാട്ട്, വി.എസ്.പ്രകാശന്, ബാബു ഇരട്ടപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. തൊഴിലാളികളുടെ മക്കളില്‍ നിന്ന് എസ്എസ്എല്‍സിക്ക് എ പ്ലസ് നേടിയ അനുശ്രീയെ സമ്മേളനം അനുമോദിച്ചു.സ്ഥാപക ദിനത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ പതാകകള്‍ ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: