തൃശൂര്‍: മുണ്ടൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ അധികാരത്തിന്റെ മറവില്‍ ഒരുവിഭാഗം കച്ചവടക്കാരെ സംരക്ഷിക്കുന്നതിന് പ്രസിഡണ്ടും ഭരണസമിതിയും മുക്കുപണ്ട പണയ മാഫിയയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരും ബ്ലേഡ് മാഫിയയും നടത്തുന്ന ഈ അവിഹിത കൂട്ടുകെട്ടിനെതിരെ ബിജെപി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും ബാങ്ക് സ്വത്ത് കൊള്ളയടിക്കുന്ന ഇവര്‍ക്കെതിരെ ക്രിമിനല്‍കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: