ഏങ്ങണ്ടിയൂര്‍: പഞ്ചായത്തിലേ ഏത്തായ് ബിച്ചില്‍ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. പ്രദേശത്ത് 2 മാസമായി കടല്‍ക്ഷോഭം തുടരുന്നു. കഴിഞ്ഞ ദിവസം കല്ലുങ്ങല്‍ വാസുവിന്റെ വീട്ടിലാണ് വെള്ളം കയറിയത്. വാസുവിന്റെ കക്കൂസ് എതു നിമിഷവും കടലിലേക്ക് വിഴാവുന്ന അവസ്ഥയില്‍ ആണ്.
പ്രദേശത്ത് 750 മീറ്റര്‍ കരിങ്കല്ല് നിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ ഗുരുവായൂര്‍ ങഘഅ ഇതുവരെ വാക്ക് പാലിക്കാന്‍ തയ്യാറായിട്ടില്ല. പ്രദേശത്ത് ചില ഭാഗങ്ങളില്‍ മാത്രം കരിങ്കല്ല് അടിച്ചത്.
കരിങ്കല്ല് അടിക്കാത്ത ഭാഗത്തുകുടിയാണ് ഇപ്പോള്‍ കടല്‍വെള്ളം കയറുന്നത്.കഴിഞ്ഞ ദിവസത്തെ കടല്‍ക്ഷോഭത്തില്‍ റോഡ് കവിഞ്ഞ് വെള്ളം മറ്റു വീട്ടുകളിലെക്കാണ് ഒഴുക്കുന്നത്. പ്രദേശത്ത് കുടുംബങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാരിന്റെ ഒരു സഹായവും ലഭിച്ചടില്ല.പ്രദേശത്ത് നിരവധി തെങ്ങുകളാണ് ഇപ്പോഴും കടപുഴകി വിഴുന്നത്. കല്ലുങ്ങല്‍ വാസുവിന്റെ വീട് അടക്കം 10 വീടുകളാണ് കടല്‍ക്ഷോഭ ഭിക്ഷണിയില് ഇവിടെ കഴിയുന്നത്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട നമ്പി ഹരിദാസ് ഇപ്പോഴും കൂട്ടുക്കാരന്റെ വീട്ടിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: