പി.കെ അനൂപ് കുടുംബ സഹായ നിധി പ്രാന്തീയ കാര്യവാഹ്
പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കൈമാറുന്നു
പുന്നയൂര്‍ക്കുളം: ആര്‍എസ്എസ് ഗുരുവായൂര്‍ ജില്ലാസഹ കാര്യവാഹ് ആയിരുന്ന അന്തരിച്ച പി.കെ അനൂപ് കുടുംബസഹായ നിധി കൈമാറി. പ്രാന്തീയ കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്ററില്‍ നിന്നും അച്ചന് കുഞ്ഞുമോന് അമ്മ കുഞ്ഞിമോള് ഭാര്യ ഷിജി മകന് ആദിദേവ് എന്നിവര്‍ ഏറ്റുവാങ്ങി. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേ കഴിഞ്ഞ മെയ് 17നാണ് അനൂപ് മരിച്ചത്.തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്,സംഭാഗ് കാര്യവാഹ് സി.കെ. രാധകൃഷ്ണന്, പ്രാന്ത സേവാപ്രമുഖ് ആ.വിനോദ്, പ്രാന്തസഹ ബൗദ്ധിക് പ്രമുഖ് പ.സന്തോഷ്, ജില്ലാസംഘചാലക് കെ.എന്‍.ഗോപി, ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ആര്.അനീഷ്മാസ്റ്റര്‍, ബിജെപി നേതാവ് ദയാനന്ദന് മാമ്പുളളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: