തൃശൂര്‍: കേരള എന്‍ജിഒ സംഘ് 38-ാം ജില്ലാസമ്മേളനം ഇന്നും നാളെയുമായി നടക്കും. ഇന്ന് ഉച്ചക്ക്ശേഷം രണ്ടിന് ബിഎംഎസ് ജില്ലാഹാളില് നടക്കുന്ന ജില്ലാകൗണ്‍സില്‍ കെ.വി.അച്യുതന് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10.30ന് അയ്യന്തോള്‍ ടിജിഎസ്എം സരസ്വതി വിദ്യാനികേതനില്‍ (വി.കെ.അനൂപ്നഗര്) പ്രതിനിധിസമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കള്‍ പങ്കെടുക്കും. ജില്ലാപ്രസിഡണ്ട് എന്‍.എ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. 11.45ന് സാംസ്കാരിക സമ്മേളനം ഉച്ചക്ക് രണ്ടിന് സംഘടനാ ചര്‍ച്ച, യാത്രയയപ്പ് സമ്മേളനം, അനുമോദനസമ്മേളനം എന്നിവ നടന്നു. വൈകീട്ട് നാലിന് സമാപനസമ്മേളനം ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: