പുതുക്കാട്: കാഞ്ഞൂപ്പാടത്ത് ഓട്ടുകമ്പനിയില്‍ തീപിടുത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഐനിക്കല്‍ റാഫിയുടെ ഉടമസ്ഥതയിലുള്ള ഐനിക്കല്‍ സിറാമിക്സിലാണ് വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെ തീപിടുത്തം ഉണ്ടായത്.ചൂളയില്‍ നിന്നും സമീപത്ത് കൂട്ടിയിട്ടിരുന്ന വൈക്കോലില്‍ തീ പടര്‍ന്നതാണ് തീപിടുത്തത്തിന് കാരണമായത്. കമ്പനിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.കമ്പനിയുടെ ഉള്ളില്‍ ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് തീപടര്‍ന്നത്.പുതുക്കാട് നിന്നും ഫയര്‍ഫോഴ്സെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്ളിലകപ്പെട്ടു. ഓട് ശരീരത്തില്‍ വീണ് മൂന്നു പേര്‍ക്കും നിസാര പരിക്കേറ്റു.ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. കനത്ത മഴയായതിനാല്‍ കമ്പനിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടര്‍ന്നിരുന്നില്ല.നഷ്ടം കണക്കാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: