പുതുക്കാട്: ദേശീയപാത നന്തിക്കര സ്കൂള്‍ സ്റ്റോപ്പില്‍ വാഹനാപകടം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കാറുമാണ് അപകടത്തില്‍ പെട്ടത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ അടിച്ചില്ലി കൈതവിള ബാബു, ഭാര്യ ഷീബ, കണ്ടക്ടര്‍ കൊല്ലം സ്വദേശി മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷീബയെ ത്രശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ത്രിശ്ശൂര് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന നാലമ്പല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കെഎസ്ആര്‍ടിസി ബസിലും കാറിലും വന്നിടിക്കുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
നാട്ടുകാരും പുതുക്കാട് പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.അപകടത്തെ തുടര്‍ന്ന് ത്രിശ്ശൂര് ഭാഗത്തേക്കുള്ള ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
തലോര്‍ ബൈപാസില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വഴുക്കുംപാറ വലിയമുറിയില്‍ സജിയുടെ ഭാര്യ റീന, മകള്‍ നിവ്യ, കൊമ്പഴ സ്വദേശി തങ്കമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അപകടം. ജറുസെലേമില്‍ ധ്യാനം കഴിഞ്ഞ് മടങ്ങിയ ഇവര്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കാറ് വന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ നിവ്യ കാറിനു മുകളിലേക്ക് തെറിച്ച് വീണു.
നിസാര പരിക്കേറ്റ മൂന്നു പേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വടക്കേകാട് നിന്നും നെടുംമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.പുതുക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: