പത്തനംതിട്ട: ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി.
പ്രസ് ക്ലബ് മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. പ്രതിഷേധയോഗം പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് ട്രഷറാര്‍ പി.എ. പ്രസാദ്, സജിത് പരമേശ്വരന്, ബിജു കുര്യന്, ടി.എം. ഹമീദ്, കെ.ആര്. പ്രഹ്ലാദന്, അബുബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പന്തളം : ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിച്ച സംഭവത്തില്‍ കേരളാ ജേര്‍ണലിസ്റ്റ് യൂണിയന് പത്തനംതിട്ട ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. കോടതി വക്കീലന്മാരുടെ സ്വന്തമല്ലന്നും ജനങ്ങള്ക്കുവേണ്ടിയുളളതാണെന്നും ഇവിടെ മാദ്ധ്യമ പ്രവര്‍ത്തനം നടത്താനുളള സ്വാതന്ത്ര്യം പത്രപ്രവര്ത്തകര്ക്കുണ്ടെന്നും ഇത് തടയുന്ന ഹീനമായ പ്രവര്‍ത്തി വക്കീലന്മാര് ഉപേക്ഷിക്കണമെന്നും കെജെയു ആവശ്യപ്പെട്ടു. കോടതി പോലെതന്നെ രാജ്യത്തിന്റെ ഭരണഘടനയെ താങ്ങി നിര്‍ത്തുന്നതാണ് മാധ്യമങ്ങളെന്നും അതിനാല്‍ പത്രപ്രവര്‍ത്തകരുടെ നേരെയുളള ആക്രമണങ്ങള്‍ ജനാധിപത്യത്തിനെതിരാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പത്രപ്രവര്‍ത്തകരും സംഘടിതരായി ചെറുക്കുമെന്ന് കേരളാ ജേര്‍ണ്ണലിസ്റ്റ് യൂണിയന് ജില്ലാ പ്രസിഡന്റ് എം സുജേഷ്, സെക്രട്ടറി പിറ്റി രാധാകൃഷ്ണക്കുറുപ്പ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: