കോന്നി: കോന്നി ആനതാവളത്തിന്റെ അരുമയായ കുട്ടിയാന ലക്ഷ്മിയുടെ വിയോഗം ആനതാവളത്തിലെ ജീവനക്കാരെയും ആനപ്രേമികളേയും ഒരുപോലെ ദുഖത്തിലാഴ്ത്തി. 2012 കോന്നി ആനതാവളത്തില്‍ എത്തി്യനാള് മുതല്‍ ലക്ഷമിയെന്ന കൊച്ചുസുന്ദരിഅത്രത്തോളം പാപ്പന്മാരോടും സന്ദശകരോടും ഇണങ്ങിയിരുന്നു. തൊട്ടടുത്ത കൂട്ടിലെ കൃഷ്ണയായിരുന്നു കളികൂട്ടുകാരന്. പാപ്പന് ഹനീഫയായിരുന്നു ഇരുവരുടേയും പരിപാലകന്. കുപ്പിപാല് മുതല്‍ പുല്ലും കരിമ്പും,ചോറും വരെ നല്കി വളര്‍ത്തിയത് ഹനീഫയായിരുന്നു.കുട്ടിയാനകളുടെ പ്രധാന പരിചാരകനായ ഹനീഫ ഏറെ ദുഖത്തിലാണ്. ചട്ടം പടിച്ചശേഷം ആനകൂടിന് പുറത്തിറക്കി ആദ്യമായി അച്ചന്‍കോവിലാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയപ്പോള്‍ കുറുമ്പ് കാട്ടി റോഡില്‍ കിടന്നതും കോന്നികാര്ക്ക് മറക്കാന്‍ കഴിയുന്നതല്ല. ആനകൂട്ടില്‍ നിന്ന് ആനതറിയിലെക്ക് മാറ്റിയപ്പോഴും ഒന്നാം തറി ലക്ഷ്മിക് നല്‍കിയത് ഈ ആനകുട്ടിയോടുള്ള സ്നേഹസമ്മാനമായി കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: