കാസര്‍കോട്: ജില്ലയിലെ വൈദ്യുതീകരിക്കാത്ത മുഴുവന്വീടുകളുടെയും കണക്കെടുപ്പ് നടത്താന്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കുന്നതിനായാണ് കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളുമാണ് അതാത് പ്രദേശത്തെ വൈദ്യുതീകരിക്കാത്ത വീടുകളുടെ കണക്കെടുപ്പ് നടത്തേണ്ടത്. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കും. വനമേഖലകള്‍ പോലുളള വൈദ്യുതലൈന്‍ എത്തിപ്പെടാത്ത പ്രദേശങ്ങളില്‍ ഭൂമിക്കടിയിലൂടെ ലൈന്‍ വലിച്ച് എല്ലാ പ്രദേശത്തും വൈദ്യുതിയെത്തിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ എ ഡി എം കെ അംബുജാക്ഷന്, ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി ജി സുഗതന്, കെ എസ് ഇ ബി കാസര്‍കോട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി സുരേന്ദ്രന്, എ ഡി പി പി മുഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: