കാസര്‍കോട്: അടിക്കടിയുണ്ടാകുന്ന വൈദ്യൂതി വിതരണ തടസ്സത്തിന് പരിഹാരം കാണണമെന്ന് ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്തതും പ്രവര്‍ത്തനക്ഷമം അല്ലാത്തതുമായ ഇന്‍സുലേറ്ററുകളും വൈദ്യൂതി പോസ്റ്റുകളും പുനസ്ഥാപിക്കണമെന്ന് കെ.എസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇടയ്ക്കിടയിക്കുണ്ടാകുന്ന വൈദ്യുതി തടസ്സം ജനങ്ങളുടെ ദൈനംദിന ജീവിതം തന്നെ താളം തെറ്റിക്കുകയാണ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട ഉത്പാദന മേഖലയ്ക്ക് ഇത് മൂലം വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. കൃത്യമായ പരിശേധനകല് നടത്തി തകരാര്‍ പരിഹരിക്കാത്തത് കാരണം മഴക്കാലമായതോടെ പകല്‍ സമയങ്ങളില്‍ പവര്‍ക്കട്ട് വര്‍ദ്ധിച്ച് വരികയാണ്. വൈദുതി വരികയും അല്പ സമയം കഴിഞ്ഞ് പോവുകയും ചെയ്യുന്നത് കാരണം സ്ഥാപനങ്ങള്‍ക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുകല്‍ നേരിടുകയാണ്. വൈദ്യുതിയുടെ പെട്ടെന്നുള്ള വരവും പോക്കും കാരണം യന്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി വ്യവസായികള്‍ പറയുന്നു. ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് അറ്റ കുറ്റപ്പണികള്‍ നടത്തി വൈദ്യൂതി വിതരണത്തിലുണ്ടാകുന്ന ഇടയ്ക്കിടെയുള്ള തടസ്സങ്ങള്‍ക്ക് പരിഹാരം കാണാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നല്കിയ നിവേദനത്തില്‍ വ്യക്തമാക്കി. നഗരസഭ കൗണ്‍സിലര്‍മാരായ രവീന്ദ്ര പുജാരി, ദുഗ്ഗപ്പ, ശങ്കര ജെ.പി.നഗര്‍, കെ.ജി.മനോഹരന്, സുജിത്ത്, ജയപ്രകാശ്, മുന്‍ കൗണ്‍സിലര്‍ ചന്ദ്രശേഖരന്, ബിജെപി ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന്, നേതാക്കളായ ഗുരുപ്രസാദ് പ്രഭു, ഹരീഷ്, വരപ്രസാദ്, ശശി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
വൈദ്യൂതി തടസ്സത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക് ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: