കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിനായി 72 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കും. 36 കേന്ദ്രങ്ങളിലായാണ് പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കുക. പോളിംഗ് ഡ്യൂട്ടിയ്ക്കായി 320 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുളളത്. ഒരു ബൂത്തില്‍ ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസര്‍മാരുമടക്കം നാല് ഉദ്യോഗസ്ഥരാണ് ഉണ്ടായിരിക്കുക. ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ഇന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടിംഗ് യന്ത്രങ്ങളില്‍ 25 ന് ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ ബാലറ്റ് പേപ്പര്‍ ഘടിപ്പിക്കും. 27 ന് രാവിലെ 10.30 മുതല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യും. 28 ന് രാവിലെ ഏഴ് മുതല്‍ അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.
29 ന് ചെമ്മനാട് പഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എന്‍ ബാബുരാജ്, ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി മൊയ്തീന് കുഞ്ഞി കളനാട്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനവാസ് പാദൂര്‍ എന്നിവരാണ് മത്സര രംഗത്തുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: