തിരുവില്വാമല: സ്വകാര്യ വ്യക്തിയുടെ കടയില്‍ നിന്നും കണ്ടെടുത്ത നാല് ചാക്ക് പഞ്ചസാരക്ക് നാഥനില്ല. മലേശമംഗലം റോഡിലെ കടയില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി റേഷന്‍ കടയില്‍ നിന്നും ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലേക്ക് പഞ്ചസാര മറിച്ചുകടത്തിയതായി നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ തിരുവില്വാമലയിലെ റേഷന്‍കടകളില്‍ പരിശോധന നടത്തിയെങ്കിലും സ്റ്റോക്കില്‍ കുറവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് പോലീസാണ് വെട്ടിലായത്. ചേലക്കര സിഐ വിജയകുമാര്‍, പഴയന്നൂര്‍ എസ്ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടികൂടിയ പഞ്ചസാര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: