പത്തനംതിട്ട: പത്തനംതിട്ട ടെലിഫോണ്‍ ഭവന് മുതല്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് ഓടകളുടെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് മുതല്‍ താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ സെന്‍ട്രല്‍ ജംഗ്ഷന് വഴി തിരിഞ്ഞു പോകണം. കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന്റെ ഭാഗത്തുനിന്നും മിനി സിവില്‍ സ്റ്റേഷന് ഭാഗത്തേക്കുള്ള ഗതാഗതവും താല്‍ക്കാലികമായി നിരോധിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: