തിരുവല്ല: ശ്രീരാമമാസാചരണത്തിന് വിവിധ ഇടങ്ങളില്‍ തുടക്കമായി.വിശ്വഹിന്ദുപരിഷത്ത് മല്ലപ്പള്ളി പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണ മാസാചരണ പരിപാടികള്‍ കവുങ്ങും പ്രയാര്‍ തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ നടന്നു.വിശ്വഹിന്ദുപരിഷത്ത് ശബരിഗിരി ജില്ലാ വൈസ് പ്രസിഡന്റ് പി.പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.അദ്ധ്യക്ഷന്‍ വിഎംജി പണക്കര്‍ ,പി.എന്‍ വിജയന്,കെ.എന്‍ സദാശിവന്‍പിള്ള,കെആര്‍ രമേശ്ബാബു,കെആര്‍ രാമേശ് ബാബു,കെആര്‍ ഉണ്ണികൃഷ്ണപിള്ള,ഇഎന്‍ ഗോപാലകൃഷ്ണ പിള്ള, എന്നിവര്‍ പ്രസംഗിച്ചു.
ശ്രീവല്ലഭക്ഷേത്രം,കവിയൂര്‍ മഹാദേവക്ഷേത്രം,പെരിങ്ങര യമ്മര്‍ കുളങ്ങര മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെതന്നെ ആരംഭിച്ചു. ചാലക്കുഴി കൈതവന കിഴക്കേതില്‍ ഭദ്രാകളീ ക്ഷേത്രം ,നിരണം മരുതൂര്‍കാവ് ദേവി ക്ഷേത്രം, കടപ്ര മഹാലക്ഷ്മി ക്ഷേത്രം,തുകലശ്ശേരി മുത്താരമ്മന്‍ കോവിലില്‍, കവിയൂര്‍ തിരുവാമനപുരം ക്ഷേത്രം, കോട്ടൂര്‍ കുരുതികാമന്‍കാവ് ദേവീക്ഷേത്രം, ഞാലിയില്‍ ഭഗവതിക്ഷേത്രം, പടിഞ്ഞാറ്റുംചേരി ശ്രീധര്‍മശാസ്താ ക്ഷേത്രം,കാരിക്കോട് ത്യക്കണ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, നന്നൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍സ്ഥാനം ദേവീക്ഷേത്രം, വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണത്തിന് തുടക്കമായി.തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രം. തടിയൂര്‍ പുത്തന്‍ശബരിമലക്ഷേത്രം ,രാജരാജേശ്വരിക്ഷേത്രം, ശ്രീകേണ്ഠശ്വരം ക്ഷേത്രം ,റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രം, ഭഗവതിക്കുന്ന ദേവീക്ഷേത്രം,ശാലീശ്വരം മഹാദേവേക്ഷത്രം, ചേത്തയ്ക്കല്‍ ദേവീശാസ്തേക്ഷത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുേക്ഷത്രം, ഇടപ്പാവൂര്‍ ഭഗവതിക്ഷേത്രം, പേരൂച്ചാല്‍ ശിവക്ഷേത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്ക്ഷേത്രം, പുതുശ്ശേരിമല ദേവീക്ഷേത്രം, ഇടക്കുളം അയ്യപ്പക്ഷേത്രം, ഇടമുറിേക്ഷത്രസമുച്ചയം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പെരുമ്പേക്കാവ് ദേവീേക്ഷത്രം, ചെറുകുളഞ്ഞി ദേവീക്ഷേത്രം, കൊറ്റനാട് പ്രണമലക്കാവ്ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണത്തോട് അനുബന്ധിച്ച, പ്രത്യേക പൂജകള്‍, വിശേഷാല്‍ ദീപാരാധന, ഭജന, രാമായണ പാരായണം എന്നിവ നടന്നു.പെരിങ്ങര യമ്മര്‍ കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് ചടങ്ങുകള്‍ നടന്നു,.രാവിലെ പതിവ് പൂജകള്‍ ,നാമ നക്ഷത്രപൂജ,രാമായണ പാരായണം ,പ്രാതല്‍ നിവേദ്യം എന്നിവ നടന്നു. മുത്തൂര്‍ ഭദ്രകാളീ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിനും ഇന്നലെ തുടക്കമായി .ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വിര്ണ്ണാനന്ദ ഗ്രന്ഥ സമര്‍പ്പണം നിര്‍വഹിക്കും. നവക ഹോമത്തിനും പുജകള്‍ക്കും ക്ഷേത്ര മേല്‍ശാന്തി ഹരിനാരായണ ശര്‍മ്മ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനം നടച്ചു. കവിയൂര്‍ വാമനപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദു ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി, ശ്രീകൃഷ്ണ അന്തര്‍ യോഗ സമിതി, ശ്രീകൃഷ്ണ ബാല പഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചടങ്ങുകള്‍ നടന്നു.ഇന്ന് ് ഉച്ചയ്ക്ക് 2.30 ന് ഗുരുപൂജ ഉല്‍സവം നടക്കും.പ്ലാപ്പള്ളികുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാമായണ പാരായണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: