പാലക്കാട്: കര്‍ക്കടകം ഒന്ന് നാളെ, വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകളാല്‍ മുഖരിതമാകും. മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന രാമായണ പാരായണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പാലക്കാട് കോട്ടയ്‌ക്കകം ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ 16 മുതല്‍ ആഗസ്ത് 16 വരെ രാമായണമാസമാചരിക്കും. കര്‍ക്കിടകം ഒന്നിന് രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെ രാമായണമാസാചരണത്തിന് തുടക്കം കുറിക്കും. രാമായണപാരായണം, വിവര്‍ത്തനം, ഭജന, ഭക്തിപ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ 9.30 വരെ ജയലക്ഷ്മിയുടെ രാമായണപാരായണം, വൈകീട്ട് ആറിന് ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണ്ത്മാനന്ദ സരസ്വതിയുടെ വാത്മീകി രാമായണം- ആര്യകാണ്ഡം പാരായണവും വിവര്‍ത്തനവും ഉണ്ടായിരിക്കും. രാപ്പാടി കദളീവനം ഹാളില്‍ 11.30 മുതല്‍ രണ്ടുമണിവരെ അന്നദാനം ഉണ്ടാവും. കദളീവനത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് രാമായണം, ജ്ഞാനപ്പാന, ഹനുമാന്‍ ചാലീസ എന്നീ കൃതികള്‍ സൗജന്യ നിരക്കില്‍ ലഭിക്കുന്നതാണ്. 16ന് വൈകീട്ട് ആറിന് കോട്ടയ്‌ക്കകം ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്റെ രാമായണവും സമൂഹവും എന്നവിഷയത്തില്‍പ്രഭാഷണം നടക്കും.
നെന്മാറ: ചിറ്റിലഞ്ചേരി അരകുന്നി ശിവ-വിഷ്ണു ക്ഷേത്രത്തിലെ രാമായണമാസാചരണം 16ന് ആരംഭിക്കും. ആഗസ്റ്റ് 16ന് സമാപിക്കും. ദിവസവും രാവിലെ 10 മുതല്‍ 12 വരെ കെ.ജി.രാധാകൃഷ്ണന്റെ പ്രഭാഷണവും ഉണ്ടാകും.
കൊടുവായൂര്‍: സത്യസായി സേവാസമിതി രാമായണ മാസാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ നടത്തും. 16 മുതല്‍ രാമായണ ചര്‍ച്ച, സംവാദം, പ്രശ്‌നോത്തരി, പാരായണം എന്നിവ നടക്കും. ആഗസ്റ്റ് 14ന് രാവിലെ ഒന്‍പതു മുതല്‍ സേവാസമിതി ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരിയും രാമായണ പാരായണ മത്സരവും നടക്കും.
ആഗസ്റ്റ് 16നു സമാപന സമ്മേളനത്തില്‍ സമ്മാനം വിതരണം ചെയ്യും. പങ്കെടുക്കുന്നവര്‍ സത്യസായി സേവാസമിതി ഭജനമന്ദിരത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9446103954, 9961371690.
പ്രതികരിക്കാൻ ഇവിടെ എഴുതുക: