തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപത്തെ തകരാറിലായ ഹൈമാസ്റ്റ് വിളക്കുകള്‍ കേടുപാട് പരിഹരിച്ച് പ്രവര്‍ത്തിപ്പിച്ചതിന് മണിക്കൂറുകള്‍ക്കകം വീണ്ടും തകരാറിലായി. അടുത്തകാലത്ത് മാത്യു.ടി.തോമസ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് പ്രവര്‍ത്തന രഹിതമായതിനെ തുടന്ന് മേഖലയില്‍ വ്യാപകമായ സാമൂഹ്യവിരുദ്ധശല്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിഷയം ജന്മഭൂമി അടക്കമുള്ള മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ എത്തി വൈദ്യുത വിളക്കുകളുടെ കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തന സജ്ജമായത്.എന്നാല്‍ രാത്രി പത്തുമണിയോടെ ലൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇലക്ട്രിക് വയറുകളില്‍ ഉണ്ടാകുന്ന തകരാറായിരുന്നു പ്രശ്നത്തിന്റെ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: