പാലക്കാട്: അതിവേഗ റയില്‍ പാത പദ്ധതിയില്‍ നിന്ന് പാലക്കാട് ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നതായി ഭാരതീയ ജനത പാര്‍ട്ടി ജില്ല അദ്ധ്യക്ഷന്‍ അഡ്വ :ഇ.കൃഷ്ണദാസ് ആരോപിച്ചു. കേരള ഹൈ സ്പീഡ് റയില്‍ കോര്‍പറേഷ(ഗഒഞഇഘ)നു വേണ്ടി ഡല്‍ഹി മെട്രോകോര്പറേഷന് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ തിരുവന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള അതിവേഗ റയില്‍ പാതയിലാണ് പാലക്കാട് ജില്ലയെ പരിപൂര്‍ണ്ണമായി ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്. തൃശ്ശൂരിന്റെയും കോഴിക്കോടിന്റെയും ഇടയില്‍ ഇപ്പോള്‍ വളാഞ്ചേരിയിലാണ് സ്റ്റോപ് ഉദ്ദേശ്ശിക്കുന്നത്. അതുകൊണ്ട് തന്നെ പാലക്കാട് ജില്ലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം നഷ്ട്ടപെടും നിര്‍ദിഷ്ട അതിവേഗ റയില്‍ പാതയില്‍ തിരുവന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള 430 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാനാകുമെന്നതാണ് പ്രതീക്ഷ.
നിര്‍ദ്ദിഷ്ട പദ്ധതിയില്‍ പാലക്കാട് ജില്ലയെ പരിപൂര്‍ണ്ണമായി ഒഴിവാക്കാനുള്ള കേരള സര്‍ക്കാരിന്റെ ഗൂഢ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: