പത്തനംതിട്ട: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നുവീണു. കണ്ണങ്കരയിലുള്ള ജില്ലാ ജയിലിനോട് ചേര്‍ന്ന് വലഞ്ചുഴി കുഴിപ്പറമ്പില്‍ മഞ്ഞില്‍ വീട്ടില്‍ കരുണാകരന്റെ കരുണ ഹോട്ടലിന്റെ മേല്‍ക്കൂരയാണ് പൂര്‍ണമായും നിലംപൊത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു വലിയ ശബ്ദത്തോടെ മേല്‍ക്കൂര തകര്‍ന്നുവീണത്. ഈ സമയം ഹോട്ടല്‍ തൊഴിലാളി തമിഴ്നാട് സ്വദേശി രാജു (39) മാത്രമെ കടയിലുണ്ടായിരുന്നുള്ളു. ഡസ്കിന്റെ മുകളില്‍ കിടന്നുറങ്ങുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: