പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി പവലിയന് നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടുകോടി രൂപാചിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറോടെ പൂര്‍ത്തിയാകും. 12 കോടിരൂപാ ചിലവു പ്രതീക്ഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളാണ് ജില്ലാ സ്റ്റേഡിയത്തില്‍ നടപ്പാക്കുന്നത്.
ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന പവലിയനോട് ചേര്‍ന്ന് ഓഫീസ് മുറികള്‍, കായികതാരങ്ങള്‍ക്കുള്ള വ്യായാമമുറി, മാധ്യമങ്ങള്‍ക്കുള്ള മുറികള്‍, ശൗചാലയം എന്നിവയാണ് അടങ്ങുന്നത്. തുടരുന്ന മഴപണികളുടെ വേഗതയ്ക്ക് തടസ്സമാകുന്നുണ്ട്. ഇപ്പോള്‍ തേപ്പ് ജോലികളാണ് നടക്കുന്നത്. വൈദ്യുതീകരണം, തറയില്‍ ടൈല്‍സ് പാകല്‍, ജല വിതരണ സംവിധാനം എന്നിവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ഗ്യാലറികള്‍ നിര്‍മ്മിക്കും. ഗ്യാലറികളുടെ അടിഭാഗത്ത് റോഡിന് അഭിമുഖമായ ഇടങ്ങളില്‍ കടമുറികളും നിര്‍മ്മിക്കും. ഇവ തുറന്നു കൊടുക്കുന്നതോടെ സ്റ്റേഡിയം ജംഗ്ഷന് വാണിജ്യകേന്ദ്രമായി മാറും. കഴിഞ്ഞ നഗരസഭയാണ് സ്റ്റേഡിയ നവീകരണ പദ്ധതി ആവിഷ്ക്കരിച്ചത്. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ട്കോടി രൂപാ ഇതിനായി അനുവദിച്ചിരുന്നു. നിര്‍മ്മാണ അനുമതികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ നിന്നുമുള്ള അനുമതി വൈകിയതാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസമുണ്ടായതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: