കുമ്പള: വര്‍ഷങ്ങളായി സംഘപരിവാര്‍ സംഘടനകളും, ബിജെപിയും കേരളത്തില്‍ മതപരിവര്‍ത്തനവും ലൗജിഹാദും നടക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അതിനെയെല്ലാം നിരസിച്ചു കൊണ്ടാണ് ഇരുമുന്നണികളും ഭരണത്തില്‍ വന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു സമയത്ത് കാസര്‍കോട് വെച്ച് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം തീവ്രവാദികളുടെ നേഴ്സറി എന്ന് പ്രസ്താപിച്ചപ്പോള് അതിന് മറുപടിയായി ഇടതും വലതും പ്രസ്താപനകള്‍ ഇറക്കുകയുണ്ടായി. കേരളത്തെപറ്റി പ്രധാനമന്ത്രിക്ക് ഒന്നും അറിയില്ലെന്ന്. എന്നാല്‍ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്തെന്ന് മാറി മാറി ഭരിച്ച ഇരുമുന്നണികളും ജനങ്ങളോട് മറുപടി പറയണം. ഭരണത്തിന് വേണ്ടി ഏതു തീവ്രവാദികളോടൊപ്പവും ഒത്തുചേര്‍ന്നവരാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. ജില്ലയില്‍ വ്യാപകമായ രീതിയില്‍ ലൗജിഹാദും മതപരിവര്‍ത്തനവും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ കേരളം ഒരു ഭ്രാന്താലയമായിത്തീരും. ഇത്തരം നീച പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: