കോന്നി: വൈദ്യുതി കമ്പിയില്‍ അകപ്പെട്ട പ്രാവിനെ കോന്നി അഗ്നിശമനസേന രക്ഷപെടുത്തി. കോന്നി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് 11 കെവി.ലൈനില്‍ കുരുങ്ങി മരണത്തോട് മല്ലടിച്ച പ്രാവിനെയാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ചെത്തിയ അഗ്നിശമനസേന രക്ഷിച്ചത്. വാഹനത്തിന് മുകളില്‍ കയറി മരച്ചില്ലകള്‍ മുറിച്ച് മാറ്റാന്‍ വൈദ്യുകി വകുപ്പ് ഉപയോഗിക്കുന്ന തോട്ടി ഉപയോഗിച്ചാണ് പ്രാവിനെ രക്ഷിച്ചത്. എന്നാല്‍ അരിവാളിന്റെ രൂപത്തിലുള്ള തോട്ടികാരണം കമ്പിയില്‍ മുടുങ്ങിയ കാല് മുറിച്ചാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. പിന്നീട് അഗ്നിശമന സേന പ്രവര്‍ത്തകര്‍ കോന്നി മൃഗാശുപത്രിയില്‍ പ്രാവിനെ എത്തിച്ചെങ്കിലും ആശുപത്രിയില്‍ ആരും ഇല്ലാത്തതുകാരണം കാലില്‍ മരുന്ന് വെച്ച് കെട്ടി വിച്ചയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: