പരപ്പനങ്ങാടി: ചെട്ടിപ്പടി നന്മ ആതുരസേവന സംഘം നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഡിഫ്തീരിയ ബോധവല്‍ക്കരണവും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 150 ഓളം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്കി. നന്മ ചെയര്മാന് പി.എന്‍.സെയ്തലവിഹാജി അധ്യക്ഷനായി. ജെഎച്ച്ഐ സുരേഷ്, വി.പി.അഷ്റഫ് മാസ്റ്റര്‍, അന്‍വര്‍ തലാഞ്ചേരി എന്നിവര്‍ സംസാരിച്ചു. എല്ലാ ബുധനാഴ്ച്ചയും രാവിലെ ഒന്‍പത് മുതല്‍ 12 വരെ തുടര്‍ന്നും ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് നന്മ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: