സെന്റ് കിറ്റ്സ്: വിൻഡീസ് പര്യടനത്തിനിറങ്ങിയ ഇന്ത്യൻ ടീം വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരെ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസത്തെ കളിനിർത്തുമ്പോൾ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തിട്ടുണ്ട്. 54 റൺസുമായി രോഹിത് ശർമ്മയും 18 റൺസുമായി അമിത് മിശ്രയും ക്രീസിൽ.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി രഹാനെയും ക്യാപ്റ്റൻ കോഹ്ലിയുമൊഴിച്ചുള്ള മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. ഓപ്പണർമാരായ ലോകേഷ് രാഹുൽ (50), ശിഖർ ധവാൻ (51) എന്നിവർ അർദ്ധസെഞ്ചുറി നേടി. ചേതേശ്വർ പൂജാര 34 റൺസും വൃദ്ധിമാൻ സാഹ 22 റൺസുമെടുത്തു. കോഹ്ലി പതിനാല് റൺസെടുത്തും രഹാനെ അഞ്ച് റൺസിനും പുറത്തായി. മറ്റുള്ളവർക്ക് ബാറ്റിങ് പരിശീലനത്തിനായി രാഹുൽ, ധവാൻ, പൂജാര എന്നിവർ റിട്ടയർ ചെയ്യുകയായിരുന്നു. വിൻഡീസ് ടീമിന് വേണ്ടി വാരികാൻ രണ്ടും ജേക്കബ്സ് ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: