പെരിന്തല്‍മണ്ണ: ഒറ്റനോട്ടത്തില്‍ തോടാണെന്ന് തോന്നുമെങ്കിലും സംഗതി തെറ്റി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള റോഡാണിത്. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ദേശീയ ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകാറുള്ള ഈ സ്റ്റേഡിയം രാജ്യത്തെ തന്നെ മികച്ച ഗ്രൗണ്ടുകളില്‍ ഒന്നായി സമീപകാലത്ത് തെരഞ്ഞെടുത്തിരുന്നു.
മലപ്പുറത്തെയും സമീപ ജില്ലകളില്‍ നിന്നുമായി അനേകം കായികപ്രേമികള്‍ ഇവിടേക്ക് ടൂര്‍ണമെന്റുകള്‍ കാണാനെത്താറുണ്ട്. പക്ഷേ ഒരിക്കല്‍ വന്നവര്‍ ആ യാത്ര മറക്കാന്‍ സാധ്യതയില്ല, കാരണം റോഡിന്റെ അവസ്ഥ അത്രക്കും മികച്ചതാണ്. ചെറിയൊരു ചാറ്റല്‍മഴ പെയ്താല്‍ പോലും റോഡ് തോടായി മാറും. അശാസ്ത്രീയ നിര്‍മ്മാണമാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം ഒഴുകിപോകാതെ റോഡില്‍ തന്നെ കെട്ടികിടക്കുകയാണ്.
കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാവാത്ത അവസ്ഥ. നിരവധി തവണ പരാതിപ്പെട്ടിട്ടുംഅധികാരികള് ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാര്‍ പരാതി പറയുന്നു. ഇനിയും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: