വണ്ടൂര്‍: വിശ്വഹിന്ദുപരിഷത്ത് ജില്ലാ സമ്മേളനം 10ന് വണ്ടൂരില്‍ നടക്കും. ഗുരുകുലം വിദ്യാനികേതനില്‍ നടക്കുന്ന സമ്മേളനത്തില്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ആത്മസ്വരൂപാനന്ദ, വിഎച്ച്പി ജനറല്‍ സെക്രട്ടറി വി.മോഹനന്, വിഭാഗ് കാര്യദര്‍ശി ചെന്താമരാക്ഷന് തുടങ്ങിയവര്‍ പങ്കെടുക്കും.
ആലോചനയോഗത്തില്‍ ജില്ലാ പ്രസിഡന്റ് അപ്പുക്കുട്ടന് തോട്ടുവാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ബാലകൃഷ്ണന്, ജില്ലാ സംഘടനാ സെക്രട്ടറി കെ.വി.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: