പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ് ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ നടപ്പാക്കിയ ടോക്കണ്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്നു ബിജെപി മണ്ഡലം സെക്രട്ടറി അഡ്വ.എം.കെ.സുനില്‍ ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ ആരോഗ്യമേഖലയെ അവഗണിക്കുകയാണ്. കാലവര്ഷമൂലം ആയിരക്കണക്കിന് രോഗികള്‍ വിവിധതരം പനിയുടെ പിടിയിലാണ്. ഇതിനൊക്കെ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഈ വര്‍ധനവ് ഭാരമാകും. അതുകൊണ്ട് വര്‍ധനവ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പക്ഷം ബിജെപി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: